ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ കാംപ് 10ന് മികെയ്ന്‍സില്‍

Web Desk
1 Min Read

ദോഹ: ഐ സി ബി എഫുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ കാംപ് സല്‍വാറോഡ് എക്‌സിറ്റ് 37 മികെയ്ന്‍സിലെ ഗ്രാന്റ് മാളില്‍ നവംബര്‍ 10ന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കും.

city exchange

മിക്കെയ്നിലും പരിസരത്തും വ്യവസായ മേഖലയിലും താമസിക്കുന്ന ആളുകള്‍ക്ക് ഗതാഗതമോ ജോലി സംബന്ധമായ വെല്ലുവിളികളോ അഭിമുഖീകരിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാകും.

കാംപില്‍ പങ്കെടുക്കാനെത്തുന്നവര്‍ എല്ലാ രേഖകളുടേയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരേണ്ടതാണ്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കാന്‍ രാവിലെ എട്ടുമുതല്‍ സഹായം ലഭ്യമാകും. ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് ഡസ്‌ക് ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളു.

Share This Article
Leave a Comment
error: Content is protected !!