തണല്‍ പത്തനംതിട്ട കേരളപ്പിറവി ആഘോഷം 10ന്

Web Desk
0 Min Read

ദോഹ: പത്തനംതിട്ട ജില്ലയുടെ ജീവ കാരുണ്യ കൂട്ടായ്മയായ തണല്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷവും പത്തനംതിട്ട ജില്ല രൂപീകരണ ദിനാഘോഷവും പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരവും വരും വര്‍ഷത്തേക്കുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നവംബര്‍ 10ന് നടക്കും.

city exchange

ഐ സി സി അശോകാ ഹാളില്‍ 10ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് പിറവി 2023 എന്ന കലാ സാംസ്‌കാരിക പരിപാടി നടത്തുകയെന്ന് ജനറല്‍ കണ്‍വീനര്‍ ജെറ്റി ജോര്‍ജും മറ്റ് കണ്‍വീനര്‍മാരായ സണ്ണി സാമൂവല്‍, റോന്‍സി മത്തായി എന്നിവരും അറിയിച്ചു. പുതുപ്പള്ളി എം എല്‍ എ ചാണ്ടി ഉമ്മന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!