ഇസ്രായേല്‍ നീക്കങ്ങളില്‍ പാശ്ചാത്യ രാഷ്ട്രീയക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഖത്തര്‍ മന്ത്രി

Web Desk
1 Min Read

ദോഹ: ഇസ്രായേലിനുവേണ്ടി അസാധാരണമായി നിലനില്‍ക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശരിക്കും മൂല്യവത്താണോ?’ എക്സില്‍ തന്റെ രണ്ട് ഭാഗങ്ങളുള്ള പോസ്റ്റിന്റെ ഭാഗമായി, വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ അല്‍ ഖാതര്‍ ചോദിച്ചു.

city exchange

ഏഴ് പതിറ്റാണ്ടായി ഫലസ്തീന്‍ അധിനിവേശവും അടിച്ചമര്‍ത്തലും സഹിച്ചുപോരുന്ന ‘ഇസ്രായേല്‍ അസാധാരണത്വത്തിന്’ ഒരു അവസാനവുമില്ലെന്ന് ‘പാശ്ചാത്യ മതേതരവാദികളെയും ലിബറല്‍ രാഷ്ട്രീയക്കാരെയും’ അഭിസംബോധന ചെയ്ത ഒരു നീണ്ട പ്രസ്താവനയില്‍ അവര്‍ ഊന്നിപ്പറഞ്ഞു.

അല്‍ ഖാതറിന്റെ അഭിപ്രായത്തില്‍, കഴിഞ്ഞ 70 വര്‍ഷമായി, ഫലസ്തീനുമായി ബന്ധപ്പെട്ട 100ഓളം പ്രമേയങ്ങളാണ് ലോകരാജ്യങ്ങള്‍ക്ക് മുമ്പിലെത്തിയത്. നിര്‍ദിഷ്ട പ്രമേയങ്ങള്‍ അവഗണിക്കുകയും ഇസ്രായേലിന് അനുകൂലമായി വീറ്റോ ചെയ്യുകയും ചെയ്തു എന്നത് ‘യഥാര്‍ഥത്തില്‍ അമ്പരപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image

നവംബര്‍ അഞ്ചു വരെ, ഗാസയിലെ മരണസംഖ്യ ഏകദേശം 9,800 ആയി ഉയര്‍ന്നു. കുറഞ്ഞത് 26,000 പേര്‍ക്ക് പരിക്കേറ്റു, അവരില്‍ പലരും സ്ത്രീകളും കുട്ടികളുമാണെന്നും അവര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!