വയനാട് സ്വദേശി ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: ടീ വേള്‍ഡിലെ ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞ കുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. പത്തു മാസം മുമ്പാണ് ഹനീഫ ഖത്തറിലെത്തിയത്.

city exchange

ജോലിക്കു ശേഷം ഉംഗുവൈലിനയിലെ മുറിയില്‍ ഉറങ്ങിയ അദ്ദേഹം മരിക്കുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. മാതാവ്: ആയിഷ. സഹോദരങ്ങള്‍: അലി,അനസ്, റാഫി, ആഷിഖ്, അജ്മല്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!