Featured
മ്യാന്‍മറിന് ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ നാവിക കപ്പലുകള്‍ റങ്കൂണില്‍

റങ്കൂണ്‍: ഇന്ത്യന്‍ നാവിക കപ്പലുകളായ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും ഭൂകമ്പം നാശം വിതച്ച മ്യാന്‍മറിലെ റങ്കൂണിലെത്തി. ഏകദേശം 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് കപ്പലുകളിലുള്ളത്.


മാര്‍ച്ച് 30ന് ശ്രീവിജയപുരത്ത് നിന്ന് ഏകദേശം 30 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ഐഎന്‍എസ് കര്‍മുഖും എല്‍സിയു 52ഉം റങ്കൂണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തരത്തില്‍ അരി, ഭക്ഷ്യ എണ്ണ, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 440 ടണ്‍ ഐഎന്‍എസ് ഘരിയലില്‍ നിറച്ചിട്ടുണ്ട്.


മ്യാന്‍മറില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ നാവിക സേന രംഗത്തുണ്ട്.


