കനാല്‍ പാലം പണിയാനുള്ള 60 ലക്ഷം രൂപ കൂടി അനുവദിച്ചു

Web Desk
2 Min Read

ആലുവ: എടത്തല പേങ്ങാട്ടുശ്ശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പി വി ഐ പി കനാലിനുകുറുകേയുള്ള കള്‍വര്‍ട്ട് വാഹനഗതാഗത്തിനാവശ്യമായ വീതിയില്ലാത്തതിനാല്‍ ഗതാഗത സൗകര്യത്തിനാവശ്യമായ വീതിയോടുകൂടിയ പുതിയ കനാല്‍ പാലം പണിയണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നടത്തിയ നിരന്തരമായ ശ്രമഫലമായി 2020ല്‍ ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു.

city exchange

എന്നാല്‍ പുതിയ പാലം പണിയുന്നതിന് സ്വകാര്യ വ്യക്തിയുടെ അഞ്ച് സെന്റോളം സ്ഥലം അക്വയര്‍ ചെയ്യുന്നതിനും മറ്റുമായി 60 ലക്ഷം രൂപ കൂടി അനുവദിച്ചാല്‍ മാത്രമേ നിര്‍മ്മാണം നടത്തുവാന്‍ സാധിക്കുമായിരുന്നുള്ളൂ. നിര്‍മ്മാണത്തിനും മറ്റും അധികമായി ആവശ്യമായ 60 ലക്ഷം രൂപ അനുവദിക്കണമെന്ന് എം എല്‍ എ പൊതുമരാമത്ത് മന്ത്രിക്ക് നിരന്തരമായി കത്തെഴുതിയും നേരില്‍ കണ്ടും ആവശ്യപ്പെട്ടതനുസരിച്ച് 60 ലക്ഷം രൂപ കുടി അനുവദിച്ച് നിര്‍മ്മാണത്തിനാവശ്യമായ 1 കോടി 60 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി എം എല്‍ എ അറിയിച്ചു.

കഴിഞ്ഞ ദിവസം നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുവാന്‍ എം എല്‍ എ ആവശ്യപ്പെട്ട പ്രകാരം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് പി വി ഐ പിയുടെ അധീനതയിലുള്ള 5 സെന്റ് സ്ഥലം കുടി ആവശ്യമാണെന്ന് എം എല്‍ എ അറിയിച്ചതനുസരിച്ച് കളക്ടര്‍ നിര്‍മ്മാണം നടത്തേണ്ട സ്ഥലം സന്ദര്‍ശിക്കുകയും പി വി ഐ പി ഉദ്യോഗസ്ഥരുമായി എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 5 സെന്റ് സ്ഥലം വിട്ടുനല്‍കുവാന്‍ ധാരണയായതായും സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനോടൊപ്പം ടെണ്ടറിനുള്ള പ്രരംഭ നടപടികള്‍ ആരംഭിച്ചതായും എം എല്‍ എ അറിയിച്ചു. സ്വകാര്യ വ്യക്തി സ്ഥലം അഡ്വാന്‍സായി വിട്ടു നല്കിയാല്‍ ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.

12 മീറ്ററിന്റെ ഒറ്റ സ്പാനില്‍ ഒരു സൈഡില്‍ ക്രാഷ് ബാരിയറും മറ്റേ സൈഡില്‍ 1.5 മീറ്റര്‍ ഫുട് പാത്തും 7.5 മീറ്റര്‍ കാര്യേജ് വേയും ഉള്‍പ്പെടെ 9.75 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

- Advertisement -
Ad image

കളക്ടറുടെ സന്ദര്‍ശന സമയത്ത് എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എ അബ്ദുല്‍ ഖാദര്‍, പി വി ഐ പി എക്സി എഞ്ചിനീയര്‍ സി വി ബൈജു, അസി. എക്സി. എഞ്ചിനീയര്‍ സിനി പി വി, അസി എഞ്ചിനീയര്‍ ഷെമീന കെ എച്ച്, പി ഡബ്ല്യൂ ഡി അസി. എക്സി. എഞ്ചിനീയര്‍ സജ്ന, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഷംസുദ്ധീന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ സി എം അഷ്റഫ്, എം എ ഹാരിസ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉടമസ്ഥ സംഘം പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി അഷ്റഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!