
ഗാസ: ഗാസ മുനമ്പില്‍ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈന്യം തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 72,980-ലേറെ ഫലസ്തീന്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 1,73,171-ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിരവധി ഇരകള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തെരുവുകളിലുമായി കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്ക് പല പ്രദേശങ്ങളിലേക്കും ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2025 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷവും ആക്രമണങ്ങള്‍ തുടരുകയാണെന്നും ഈ കാലയളവില്‍ മാത്രം 970 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 3,063 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 782 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
