പ്രധാനാധ്യാപക തസ്തിക നികത്തണം: കെ പി എസ് ടി എ

Web Desk
2 Min Read

കൊച്ചി: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സംസ്ഥാനത്തെ മുവായിരത്തി നാനൂറ് പ്രൈമറി വിദ്യാലയങ്ങളില്‍ ആയിരത്തി എഴുന്നൂറ് വിദ്യാലയങ്ങളിലും പ്രധാനാധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുന്നത് കോവിഡ് സാഹചര്യത്തില്‍ ഗുരുതര ഭവിഷ്യത്തുകള്‍ വരുത്തി വെയ്ക്കുമെന്നും സര്‍ക്കാര്‍ അടിയന്തിരമായി മുഴുവന്‍ പ്രധാനാധ്യാപക തസ്തികകളിലും നിയമനം നടത്തണമെന്നും കെ പി എസ് ടി സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

city exchange

ഓരോ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം പരിഗണന നല്‍കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ എണ്ണായിരത്തോളം അധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഉപയോഗിക്കാത്തതു മൂലം ഭീമമായ സാമ്പത്തിക പ്രതിസന്ധിയാണ് ഓരോ വിദ്യാലയങ്ങള്‍ക്കും ഉണ്ടാക്കുന്നത്. ടാക്‌സ് ഇന്‍ഷുറന്‍സ് എന്നിവ ഒഴിവാക്കിയും പ്രത്യേക സാമ്പത്തിക പാക്കേജ് സ്‌ക്കൂളുകള്‍ക്ക് അനുവദിച്ചും വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ട സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാനസിക വികാസത്തിന് വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.


ക്യാമ്പിന്റെ സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ എല്ലാ വിഭാഗവുമായി ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയും കുരുന്നുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള തീരുമാനങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ കൂടി വിശ്വാസത്തിലെടു വേണമായിരുന്നു സ്‌കൂള്‍ തുറക്കല്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യപിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സംസ്ഥാന പ്രസിഡന്റ് എം സലാഹുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പ്രദീപ് പ്രവര്‍ത്തന രൂപരേഖയും ട്രഷറര്‍ എസ് സന്തോഷ് കുമാര്‍ ബജറ്റും അവതരിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി കെ. എക്‌സ് സേവ്യര്‍, മുന്‍ സംസ്ഥാനപ്രസിഡന്റ് വി കെ അജിത്ത്കുമാര്‍, സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ മജീദ്, സെക്രട്ടറിമാരായ നിസാം ചിതറ, വി കെ കിങ്ങിണി, ജോണ്‍സന്‍ സി ജോസഫ്, പി വി ഷാജിമോന്‍, ജോര്‍ജ്, ടി യു സാദത്ത്, സി വി വിജയന്‍, കെ എ ഉണ്ണി, രഞ്ജിത്ത് മാത്യു, അജിമോന്‍ പൗലോസ്, സാബു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ വിനു ജോയി, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!