താജിക്കിസ്താനില്‍ ഭൂചലനം

Web Desk
1 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-07-10 07:52:56Z | |

ദുഷാന്‍ബെ: കിഴക്കന്‍ താജിക്കിസ്താനില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യേഷ്യയിലെ മലയോര പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും 165 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് തലസ്ഥാനമായ ദുഷാന്‍ബെയില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താജിക്കാബാദ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി അനുഭവപ്പെട്ട ഭൂചലനത്തില്‍ നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വിദ്യുച്ഛക്തി ബന്ധം തകരാറിലായി. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 7.14നാണ് ഭൂചലനമുണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രമെന്ന് വാര്‍ത്താ ഏജന്‍സിയായ ഖോവര്‍ അറിയിച്ചു.
താജിക്ക് പ്രസിഡന്റ് ഇമോമലി റാഖ്‌മോന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് ഉത്തരവിട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കുമെനിസ്ഥാന്‍ ഭൂകമ്പ പ്രദേശമാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!