ഖത്തര്‍: ആറു മാസം കഴിഞ്ഞവര്‍ ജാഗ്രതൈ

Web Desk
1 Min Read

ദോഹ: ഖത്തറിന് പുറത്ത് ആറു മാസം കഴിഞ്ഞവര്‍ക്കും ഐ.ഡി കാര്‍ഡ് കാലാവധി കഴിഞ്ഞവര്‍ക്കും ഇനി രാജ്യത്തേക്ക് പ്രവേശിക്കാന്‍ നിടന്ത്രണം. പെര്‍മിറ്റ് പുതുക്കിയ ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് പ്രവേശനുള്ളൂവെന്ന് അധികൃതര്‍ വ്യക്താക്കിയതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെട്രാഷ് 2 ഉപയോഗിച്ചോ ഹുകൂമത്തില്‍ 50 റിയാല്‍ ഫീ അടച്ചോ നേരത്തെ ഉള്ളതുപോലെ പുതുക്കാം. വിസയും ഐഡിയും കാലാവധി കഴിഞ്ഞവര്‍ക്കും അത് പുതുക്കിയ ശേഷമാണ് പ്രവേശനം ലഭിക്കുക. ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ യാത്രയ്ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്യുകയും വേണം. അതിനിടെ കൊവിഡ് സംബന്ധിച്ച യാത്രാ നിയന്ത്രങ്ങളിലെ ഇളവ് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് നിലവില്‍ വരുന്നത് പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആശ്വാസമാവും.

city exchange
Share This Article
Leave a Comment
error: Content is protected !!