

ദുബൈ: വാഹന ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ 55 കാറുകള്‍ക്ക് നാഷനഷ്ടമുണ്ടായി. റാസല്‍ഖോറിലെ കാര്‍ ഷോറൂമില്‍ ഇന്ന് രാവിലെയാണ് തീ പിടുത്തമുണ്ടായതെന്ന് അറബിക് ദിനപത്രം അല്‍ ബയാനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആറു മിനുട്ടിനകം അഗ്നിശമന സേന രംഗത്തെത്തി തീ അണച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ അപകടമുണ്ടായില്ലെങ്കിലും തീ എട്ട് കടകളിലേക്ക് വ്യാപിച്ചു.
