

ദോഹ: കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന്റെ ഭാഗമായി ഖത്തറില്‍ പൊടിക്കാറ്റ് ശക്തമായി. തിങ്കളാഴ്ച ഉച്ച മുതല്‍ ആരംഭിച്ച കാറ്റ് രാത്രിയോടെ ശക്തമായി. ഈ ആഴ്ച അവസാനം വരെ പൊടിക്കാറ്റ് തുടരുമെന്നാണ് കരുതുന്നത്.

ആഴ്ചയുടെ അവസാനത്തോടെ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ചൂട് വര്‍ധിക്കാനുള്ള കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടിയായാണ് പൊടിക്കാറ്റും മഴയും.
