

ദോഹ: ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം ഖത്തര്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നും യാത്രയാകുന്ന മോഹന്‍ വര്‍ഗീസിനും അരുണ്‍ കുമാറിനും കമ്മ്യൂണിറ്റി കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

സേവനകാലത്ത് ഇരുവരും സൃഷ്ടിച്ച മാതൃകകളെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു. അന്‍സാര്‍ കിടരന്‍, ബൈജു മാധവന്‍, റഹ്മത്തുള്ള, സിദ്ദീഖ്, വിനോദ് വള്ളിക്കോല്‍, ഷാന്‍, സുഹൈല്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ കാലിക്കറ്റ് നോട്ട്ബുക്കില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്‍പതോളം പേര്‍ പങ്കെടുത്തു.
