
മനാമ: മലയാള കവിതകള്‍ക്കും ഗാനശാഖയ്ക്കും ഓര്‍ത്തുവയ്ക്കാന്‍ കുറെയേറെ പൂമരങ്ങള്‍ സമ്മാനിച്ച അനില്‍ പനച്ചൂരാന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ബഹ്‌റൈന്‍ എ കെ സി സിയുടെ അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു.

വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ലോകത്തെ അടിസ്ഥാന സൗകര്യങ്ങളും പഴയ വായന ലോകവും തമ്മിലുള്ള ഒത്തുചേരലാണ് ബഹ്‌റൈന്‍ എ കെ സി സിയുടെ അക്ഷരക്കൂട്ടിന്റെ ലക്ഷ്യമെന്ന് എ കെ സി സി പ്രസിഡണ്ട് ചാള്‍സ് ആലുക്ക പറഞ്ഞു.

അടഞ്ഞതും- പ്രതിരോധാത്മകവുമായ മനുഷ്യ മസ്തിഷ്‌കത്തിലേക്ക് മനുഷ്യത്വത്തിന്റെ ഇത്തിരിവെട്ടം എത്തിക്കുകയാണ് ഓരോ എഴുത്തുകാരനും വായനക്കാരനും എന്ന് ബഹ്‌റൈന്‍ എ കെ സി സി അക്ഷരക്കൂട്ടന്റെ കണ്‍വീനര്‍ ജോജി കുര്യന്‍ അഭിപ്രായപ്പെട്ടു.
സമഭാവനയുടെ വായനാലോകം ലോകസൃഷ്ടിക്കുകയാണ് ബഹറൈന്‍ എ കെ സി സിയുടെ അക്ഷരക്കൂട്ടെന്ന് ആശംസ പ്രസംഗത്തില്‍ എ കെ സി സി മാതൃവേദി പ്രസിഡണ്ട് ലിവിന്‍ ജിബി പറഞ്ഞു.
പ്രവാസ ലോകത്തെ ജീവിതം വെറുമൊരു ജീവിതോപാധിയായി മാത്രം കാണാതെ ജീവിതം വൈവിധ്യവത്ക്കരിക്കാന്‍ ബഹറൈന്‍ എ കെ സി സിയുടെ അക്ഷരക്കൂട്ട് പോലുള്ള സംഘടനകളിലേക്ക് കടന്നു വരാന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്ന് ബഹ്‌റൈന്‍ എ കെ സി സി ജനറല്‍ സെക്രട്ടറി ജീവന്‍ ചാക്കോ അഭ്യര്‍ഥിച്ചു.
ലോകം ഡിജിറ്റലില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറുന്ന കാലത്ത് യഥാര്‍ഥ വായനയുടെ ലോകത്തേക്ക് പ്രവാസത്തിന്റെ ചട്ടക്കൂടുകളും തടസ്സങ്ങളെയും മറികടന്ന് മുന്നേറാനുള്ള വലിയ ഉത്തരവാദിത്തമാണ് ബഹ്‌റൈന്‍ എ കെ സി സിയുടെ അക്ഷരക്കൂട്ടിനെന്ന് വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍ പറഞ്ഞു.
ആദര്‍ശ മാധവ്, ബോബന്‍ ജോണ്‍, സുനില്‍ തോമസ് റാന്നി, ഫസീല ഖദീജ, മെയ് മോള്‍ ചാള്‍സ്, റോബിന്‍ കെ സെബാസ്റ്റ്യന്‍, ഐസക് രാജു, സോണി കൈനകരി, ജിബി അലക്‌സ്, ജെയിംസ് ജോസഫ്, ജോളി ജോജി, സിന്ധു ബൈജു, സെലിന്‍ ജെയിംസ്, ജോണി ബോബന്‍
എന്നിവര്‍ സംസാരിച്ചു.
ബഹ്‌റൈന്‍ അക്ഷരക്കൂട്ടിന്റെ കണ്‍വീനര്‍ ജോജി കുര്യന്‍ അധ്യക്ഷത വഹിച്ചു. അനില്‍ പനച്ചൂരാന്റെ കവിതകളും സിനിമാഗാനങ്ങളും നിബിഡമായ അക്ഷരക്കൂട്ടിലേക്ക് ജിബി അലക്‌സ് സ്വാഗതവും പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.

