

ദോഹ: ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ ‘റെഡ് സ്‌പോട്ട്’ കണ്ടെത്തിയെന്ന വിവരത്തിന് പിന്നാലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണം തുടങ്ങി. മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഏജന്‍സികള്‍ നിരീക്ഷിക്കാനും സാംപിളുകള്‍ ശേഖരിക്കാനും സ്ഥലം പരിശോധിക്കാനും അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഇത് സ്വാഭാവിക പ്രതിഭാസമാണെന്നും പ്രാദേശികമായി ജലത്തില്‍ വ്യാവസായിക മലിനീകരണം ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പരിസ്ഥിതി നിരീക്ഷണ പരിശോധനാ വിഭാഗത്തിന്റെ ലബോറട്ടറികളില്‍ ജല പരിസ്ഥിതി ഗുണനിലവാര സംഘം നടത്തിയ പരിശോധനയില്‍ റെഡ് സ്‌പോട്ടുകള്‍ ചിലതരം പ്ലവകങ്ങളുടെയും ആല്‍ഗകളുടെയും പൂക്കളാല്‍ ഉണ്ടാകുന്ന ‘റെഡ് ടൈഡ്’ എന്നറിയപ്പെടുന്ന പാരിസ്ഥിതിക പ്രതിഭാസമാണെന്ന് കണ്ടെത്തി.
