

പയ്യന്നൂര്‍: ഡല്‍ഹി ഖാഇദെമില്ലത്ത് സെന്റര്‍ ഫണ്ട് കലക്ഷന്‍ വിജയിപ്പിക്കുന്നതിന് 21, 22 23 തിയ്യതികളില്‍ മണ്ഡത്തിലെ മുഴുവന്‍ ശാഖകളിലും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ് സ്‌ക്വാഡുകള്‍ ഗൃഹ സമ്പര്‍ക്കം സംഘടിപ്പിക്കാന്‍ പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടെ ഖാഇദേ മില്ലത്ത് ഫണ്ട് അവലോകന യോഗം തീരുമാനിച്ചു.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദുല്ല ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഇഖ്ബാല്‍ കോയിപ്ര, എസ് എ ശുക്കൂര്‍ ഹാജി, സി കെ മൂസ കുഞ്ഞി ഹാജി, ടി പി മഹമൂദ് ഹാജി, സജീര്‍ ഇഖ്ബാല്‍, എ പി ഹാരിസ്,പി എം ലത്തീഫ്, പി കെ അബ്ദുല്‍ ഖാദര്‍ മൗലവി, വി കെ പി ഇസ്മായില്‍, ടി പി മുസ്തഫ, എം എന്‍ പി അബ്ദുറഹിമാന്‍, എന്‍ എം ബഷീര്‍, പി പി മുഹമ്മദലി, വി കെ ശാഫി, റഫീഖ് അഷ്‌റഫി, മൊയ്തു മൗലവി മക്കിയാട്, ടി പി മുഹമ്മദ് കുഞ്ഞി ഹാജി, ജിയാസ് വെള്ളൂര്‍, സക്കീര്‍ താറ്റ്യേരി, അഷ്‌റഫ് പെടേന, ഇബ്രാഹിം പൂമംഗലം, കെ സി ഖാദര്‍, ഫായിസ് കവ്വായി, മുര്‍ഷിദ് കോയിപ്ര, കെ ഖലീല്‍, അന്‍വര്‍ ശക്കീര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശരീഫ് എം ടി പി, മുഹമ്മദ് കരമുട്ടം, അയൂബ് വട്ടിയേര, സി എച്ച് അബ്ദുറഹിമാന്‍,എ എം നിസാര്‍, പി പി സുലൈമാന്‍ ഹാജി, കാട്ടൂര്‍ ഹംസ, എസ് ഹാരിസ്, പി എം എച്ച് മുഹമ്മദ് കുഞ്ഞി, പി സി സിദ്ദിഖ്, കെ കെ ശിഹാബ്, നൗഫല്‍ തായിനേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

