‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപുറങ്ങള്‍’; കെ എ ടി എഫ് സെമിനാര്‍ 18ന് കോഴിക്കോട്ട്

Web Desk
1 Min Read

കോഴിക്കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപുറങ്ങള്‍’ എന്ന വിഷയത്തില്‍ കോഴിക്കോട്ട് സെമിനാര്‍ നടത്തുന്നു. ആഗസ്റ്റ് 18ന് വ്യാഴാഴ്ച കെ പി കേശവമേനോന്‍ ഹാളിലാണ് പരിപാടി.

city exchange

രാവിലെ 10 മണിക്ക് കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്‍ ഹഖിന്റെ അദ്ധ്യക്ഷതയില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ സെമിനാര്‍ ഉദ്‌ലാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ പന്തല്ലൂര്‍, അബൂബക്കര്‍ നന്‍മണ്ട, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ടി കെ അഷ്‌റഫ്, മുഹമ്മദ് ടി വേളം, ഡോ. ജാബിര്‍ അമാനി, സ്വലാഹുദ്ദീന്‍ മദനി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം എ ലത്തീഫ്, കെ എ മാഹിന്‍ ബാഖവി എന്നിവര്‍ പങ്കെടുക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!