നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

Web Desk
0 Min Read

പന്തളം: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട്ടെ വീട്ടിലാണ് ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തിയത്.

city exchange

ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു ഉല്ലാസ് പൊലീസിനെ വിളിച്ചിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ് ആശയെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നതെന്നും ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!