
പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് മുസ്ലിം ലീഗ് ഓഫീസിനു സമീപം മൗലവി റോഡില്‍ താമസിച്ചിരുന്ന ചീലേന്‍ കുഞ്ഞഹമ്മദ് ഹാജി സി കെ (90) നിര്യാതനായി. രാമന്തളി പ്രദേശത്തിന്റെ സര്‍വ്വ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മത- സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക- വിദ്യാഭ്യാസ രംഗങ്ങളില്‍ തിളക്കമേറിയ സേവനങ്ങളാണ് അര്‍പ്പിച്ചത്.

മുസ്ലിം ലീഗ് ശാഖ ജനറല്‍ സിക്രട്ടറി, ദീര്‍ഘകാലം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, രാമന്തളി യതീംഖാന ജനറല്‍ സിക്രട്ടറി, പ്രസിഡന്റ്, സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ടി കെ പി സൈനബി. മക്കള്‍: ഹാരിസ്, സാജിദ്, സമീറ, സഹീറ, സാഹിറ. മരുമക്കള്‍: അബ്ദുല്ലത്തീഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞി മാട്ടൂല്‍, എ ഉബൈദ് രാമന്തളി. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുറഹിമാന്‍, ഹലീമ.
