ശീതകാല പച്ചക്കറി തൈകള്‍ നല്കി

Web Desk
1 Min Read

ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയാസൂത്രണം പദ്ധതി 2022-23ന്റെ ഭാഗമായി ശീതകാല പച്ചക്കറിത്തൈകളുടെ വിതരണം നടത്തി. ശീതകാല പച്ചക്കറി തൈകളായ കാബേജ്, കോളിഫ്‌ളവര്‍, ഒപ്പം മുളക്, തക്കാളി ഉള്‍പ്പെടെ 10000 പച്ചക്കറി തൈകളാണ് വിതരണം നടത്തിയത്.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, സുബൈദ യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, ലീന ജയന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി യു പ്രീത, കൃഷി അസിസ്റ്റന്റുമാരായ സരിത എസ്, ശ്രീജ കെ സി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!