

ദോഹ: ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഖത്തറിലെ കേളീയ അലുംനി അസോസിയേഷനുകള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
ഖത്തര്‍ അണ്ടര്‍ 19 കിക്കറ്റ് ടീം ക്യാപ്റ്റന്‍ ജാക്ക് ജോമോന്‍ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. 32 ടീമുകള്‍ പങ്കെടുത്ത പരിപാടിയില്‍ എസ് കെ വി സി അലുംനി വിജയികളും ടി കെ എം എന്‍ജിനിയറിംഗ് കോളജ് അലുംനി റണ്ണേഴ്‌സ് അപ്പുമായി. വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കുമുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും ക്യു ജി ഇ സികെ അലുംനി പ്രതിനിധികള്‍ വിതരണം ചെയ്തു.

