യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു

Web Desk
1 Min Read

ദോഹ: അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു.

city exchange

മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക സഹകരണത്തിനും സംഭാഷണത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും ഈ ചര്‍ച്ചകള്‍ സുസ്ഥിര കരാറിലേക്ക് നയിക്കുമെന്ന് ഖത്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇരു കക്ഷികളും തമ്മിലുള്ള കാഴ്ചപ്പാടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒമാനി നയതന്ത്ര ശ്രമങ്ങളെ ഖത്തര്‍ അഭിനന്ദിക്കുന്നതായും അതേസമയം അന്താരാഷ്ട്ര പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷന്‍ സംഭാഷണമാണെന്ന ഖത്തറിന്റെ ഉറച്ച വിശ്വാസത്തെ മന്ത്രാലയം വീണ്ടും ഉറപ്പിക്കുന്നതായും സമാധാനം കൈവരിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും അതുവഴി ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!