

ദോഹ: സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ടൈപ്പ് 1 എന്ന അപൂര്‍വ രോഗം ബാധിച്ച് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി പിഞ്ചോമന മല്‍ഖ റൂഹിയുടെ ചികിത്സാ ഫണ്ടിലേക്ക് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ’10 റിയാല്‍ ചലഞ്ച്’ വഴി സമാഹരിച്ച തുക ഖത്തര്‍ ചാരിറ്റിക്ക് കൈമാറി.

ഹിലാലിലെ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പി സി ഡബ്ല്യു എഫ് ഭാരവാഹികളായ ബിജേഷ് കൈപ്പട, ഷൈനി കബീര്‍, ഖലീല്‍ റഹ്മാന്‍, ബാദുഷ കെ പി, സബീര്‍ വി വി, ഇഫ്തിക്കര്‍ സി വി എന്നിവര്‍ ചേര്‍ന്നാണ് തുക ഖത്തര്‍ ചാരിറ്റി അധികാരികള്‍ക്ക് കൈമാറിയത്.
