കുട്ടികളുടെ സൗഹൃദ കഥയുമായി ശശി കുളപ്പുള്ളി ചിത്രം ‘ഒറ്റ’

Web Desk
1 Min Read

തിരുവനന്തപുരം: രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെയും അതിരുവിട്ട തമാശകളുടെയും കഥ പറയുന്ന ഹ്രസ്വചിത്രമാണ് ശശി കുളപ്പുള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒറ്റ’. എം പ്രൊഡക്ഷന്‍സ് ആന്റ് ഡിസൈന്‍ ലാബിന്റെ ബാനറില്‍ മുസ്തഫ കെ എം, നിഷാ നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

city exchange

പ്രേക്ഷകരിലെത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. ചില രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും പുതിയ കാലഘട്ടത്തിന്റെ മൊബൈല്‍ ഫോണ്‍ ഇല്ലായെങ്കില്‍ ഇവര്‍ എങ്ങനെ സന്തോഷം കണ്ടെത്തുന്നുവെന്നും രക്ഷിതാക്കള്‍ കുട്ടികളുടെ മനസ്സുകൂടി അറിയേണ്ടതുണ്ടെന്നും ചിത്രം പറയുന്നു. ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരം കൂടി ചിത്രം ഓര്‍മപ്പെടുത്തുന്നു.

അഭിനവ് എസ് കുമാറും അനിരുദ്ധുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൊന്നു കുളപ്പുള്ളി, സംവിധായകന്‍ ശശി കുളപ്പുള്ളി എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: മുബഷിര്‍ പട്ടാമ്പി, എഡിറ്റിംഗ്: ആനന്ദ് ബോധ്, പശ്ചാത്തല സംഗീതം: വിനീഷ് മണി, എഫക്ട്‌സ്, മിക്‌സിംഗ്: സൂരജ് ദേവ്, ഡി ഐ: ടിറ്റോ ഫ്രാന്‍സിസ്, അസോസിയേറ്റ് ഡയറക്ടര്‍: പൊന്നു കുളപ്പുളളി, കലാസംവിധാനം: അജിത് പുത്താരന്‍, ലൊക്കേഷന്‍ മാനേജര്‍: ശ്രീജു കേരളശ്ശേരി, ഡബ്ബിങ്: സോപാനം സ്റ്റുഡിയോ, നിര്‍മ്മാണ നിയന്ത്രണം: അനൂപ് എന്‍ എസ്, ടെറ്റില്‍ ഡിസൈന്‍: ബൈജു ബാലകൃഷ്ണന്‍, വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍.

- Advertisement -
Ad image

പ്രശസ്തരായ സിനിമ, ടി വി താരങ്ങളുടെ പേജുകളിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി.

പ്രൊഫസര്‍ നരേന്ദ്രപ്രസാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും മലബാര്‍ സൗഹൃദവേദി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച മൂന്നു ചിത്രങ്ങളില്‍ ഒന്നാമതായും ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു.

മാമുക്കോയ മെമ്മോറിയല്‍ നാഷണല്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളിലേയ്ക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!