സംസ്‌കൃത ഭാഷയിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ അനിമേഷന്‍ സിനിമ ധീ നിര്‍മ്മാണത്തിന് തുടക്കമായി

Web Desk
1 Min Read

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്‌കൃത അനിമേഷന്‍ സിനിമയായ ‘പുണ്യകോടി’ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിര്‍മ്മിക്കുന്ന സിനിമയാണ് ‘ധീ’.

city exchange

പൂര്‍ണ്ണമായും സംസ്‌കൃത ഭാഷയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ പ്രശസ്തനായ സംവിധായകന്‍ രവിശങ്കര്‍ വെങ്കിടേശ്വരന്‍ ആണ് ധീ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഴുവനും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.

ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷന്‍ സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷന്‍ ടീമും സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നു.

നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തി നില്‍ക്കുന്ന സിനിമയുടെ നിര്‍മ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാര്‍ട്ട്ണര്‍മാരെയും കോ-പ്രൊഡ്യൂസര്‍മാരെയും തേടുന്നുണ്ട് രവിശങ്കര്‍ വെങ്കിടേശ്വരന്‍ ([email protected]). പിആര്‍ഓ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!