ക്യാമ്പസ് റൊമാന്റിക് ത്രില്ലര്‍ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി- കലാലയ ജീവിതം എന്നും ഓര്‍മ്മകള്‍ നല്‍കുന്ന ഒന്നാണ്. കോളേജിലെ രണ്ടു കാലഘട്ടങ്ങള്‍ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയ റൊമാന്റിക് ത്രില്ലര്‍ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയത്തെ അവതരിപ്പിക്കുന്നു. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

city exchange

താള്‍ എന്ന ക്യാമ്പസ് ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം: സിനു സിദ്ധാര്‍ഥ്, സംഗീതം: ബിജിബാല്‍, ലിറിക്സ്: ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!