കല്യാണി പ്രിയദര്‍ശന്റെ ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ റിലീസ് നവംബര്‍ 17ന്

Web Desk
1 Min Read

കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനര്‍ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’ നവംബര്‍ 17ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ച റിലീസ് തിയ്യതി സാങ്കേതികമായ ചില കാരണങ്ങളാലാണ് നവംബര്‍ 17ലേക്ക് മാറുന്നത്.

city exchange

മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ഫുട്ബാള്‍ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ചിത്രത്തില്‍ മലപ്പുറം ഭാഷ സംസാരിച്ച് കസറിയ കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതുമയുള്ള ചിത്രമാണിത്.

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

- Advertisement -
Ad image

ഛായാഗ്രഹണം: സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍: കിരണ്‍ ദാസ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!