

രമേഷ്പിഷാരടി അമൃത ടിവിയിലെ ‘ഫണ്‍സ് അപ് ഓണ്‍ എ ടൈം’ എന്ന വിനോദ പരിപാടിയില്‍പറഞ്ഞ ഒരു കഥ വീഡിയോയായി ചിത്രീകരിച്ച്, അഭിനയിച്ച് താരമായിരിക്കുകയാണ്ആകാശ് രാജ് എന്ന കൊച്ചുമിടുക്കന്‍. കവിയും ഗാനരചയിതാവുമായരാജീവ് ആലുങ്കലിന്റെ മകനാണ്ആകാശ് രാജ്. ക്യാമറയും എഡിറ്റിംഗും സ്വന്തമായി നിര്‍വഹിച്ചആകാശ് ഒന്‍പത് കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയും നടത്തി.

ഒരു മരണ വീട്ടിലെ കോമഡി രംഗങ്ങള്‍രമേഷ് പിഷാരടി ഭാവനാത്മകമായികഥപറഞ്ഞതിനെയാണ്ആകാശ് രസകരമായിഅവതരിപ്പിച്ചത്. രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്കിലാണ് വീഡിയോആദ്യം പോസ്റ്റ്ചെയ്തത്. നാലുലക്ഷത്തോളം പേര്‍വീഡിയോ കണ്ടുകഴിഞ്ഞു ഒരുപാട് പേര്‍വീഡിയോ ഷെയര്‍ ചെയ്തു.വീഡിയോ ഒരുപാടിഷ്ടപ്പെട്ടരമേഷ് പിഷാരടി ആകാശിനെ വിളിച്ച് അഭിനന്ദിക്കുകയുംഫണ്‍സ് അപ് ഓണ്‍ എ ടൈം എന്ന പരിപാടിയില്‍ അതിഥിയായി ക്ഷണിക്കുകയുംചെയ്തു.


മറ്റാരുടെയുംസഹായമില്ലാതെ മൊബൈല്‍ ക്യാമറയില്‍ കുട്ടിക്കാലം മുതല്‍ ഇത്തരം വീഡിയോ ആകാശ് ചെയ്യാറുണ്ടെകിലും ഈവീഡിയോ ഇത്രയേറെ ജനകീയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കുടുംബത്തിന് ഒരുപാട് സന്തോഷമുണ്ടെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.
ജെറി അമല്‍ദേവിന്റെ ശിക്ഷണത്തില്‍ ആകാശ്കീബോര്‍ഡ് പഠനം തുടങ്ങിയിട്ടുണ്ട്. ഈമിടുക്കനെതേടി സിനിമയില്‍ നിന്നും അഭിനയ അവസരങ്ങള്‍ വന്നുതുടങ്ങി
ചേര്‍ത്തല കണ്ടമംഗലം ഹൈസ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ് ആകാശ് രാജ്.
