Entertainment
ശ്വാസം കോട്ടയത്തു ചിത്രീകരണം തുടങ്ങി

കോട്ടയം: എക്കോസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സുനില്‍ എ സഖറിയ നിര്‍മ്മിച്ച് ബിനോയ് വേളൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമ ‘ശ്വാസ’ത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.


ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പൂജാ ചടങ്ങില്‍ സിനിമയുടെ പ്രവര്‍ത്തകരും അതിഥികളും ചേര്‍ന്നു ഭദ്രദീപം കൊളുത്തി. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സിനിമയുടെ ടൈറ്റില്‍ പ്രകാശനം ചെയ്തു.

മോസ്‌കോ കവല, ഒറ്റമരം എന്നീ സിനിമകള്‍ പോലെ തന്നെ ബിനോയ് വേളൂരിന്റെ മൂന്നാമത്തെ സിനിമയും പ്രേക്ഷകര്‍ക്ക് പുതിയ ഒരനുഭവമായി തീരട്ടെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആശംസിച്ചു.


ബിനോയ് സ്വന്തമായി ഒരിടം കണ്ടെത്തിയെന്നും ശ്വാസത്തിന്റെ തിരക്കഥ വായിച്ചതുകൊണ്ട് ആരുടേയും ഹൃദയത്തില്‍ ആഴത്തിലിറങ്ങി ചെല്ലുന്ന ഒരു കഥയായി ഇത് ഫീല്‍ ചെയ്തുവെന്നും സംവിധായകന്‍ ജോഷി മാത്യു പൂജ വേളയില്‍ പറഞ്ഞു. ഫാ. പോള്‍, ഫാ. എമില്‍, സംവിധായകന്‍ ശിവപ്രസാദ്, ക്യാമറമാന്‍മാരായ സണ്ണി ജോസഫ്, വിനോദ് ഇല്ലമ്പള്ളി, രാജേഷ് പീറ്റര്‍, നടന്മാരായ സോമു മാത്യു, ഹരിലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നല്‍കി.
നിര്‍മ്മാതാവ് സുനില്‍ എ സഖറിയ, സംവിധായകന്‍ ബിനോയ് വേളൂര്‍ എന്നിവര്‍ നല്ല വാക്കുകളിലൂടെ ഏവര്‍ക്കും നന്ദി അറിയിച്ചു.
ഒരു കൂടിയാട്ടക്കാരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്നു. അന്‍സില്‍, ആദര്‍ശ് സാബു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ടോം മാട്ടേല്‍ അജീഷ് കോട്ടയം, ആരാധ്യ മഹേഷ് തുടങ്ങിയവരും അഭിനയ രംഗത്തുണ്ട്.
ക്യാമറ ജോയല്‍ തോമസ് സാം, എഡിറ്റിംഗ് അനില്‍ സണ്ണി ജോസഫ്, ഗാനങ്ങള്‍ ശ്രീരേഖ് അശോക്, സംഗീതം സുവിന്‍ ദാസ്, കലാ സംവിധാനം ജി.ലക്ഷ്മണ്‍ മാലം, മേക്കപ്പ് രാജേഷ് ജയന്‍, കോസറ്റിയുംസ് മധു ഇളങ്കുളം, സ്റ്റില്‍സ് മുകേഷ് ചമ്പക്കര, അസോസിയേറ്റ് ഡയറക്ടര്‍ കണ്ണന്‍ മാലി, അസിസ്റ്റന്റ് ഡയറക്ടഴ്‌സ് ഷേബു മണര്‍കാട്, അനന്ത നാഥു ജി, ജോണ്‍സണ്‍, മീര, ക്യാമറ അസിസ്റ്റന്റ്‌സ് അനന്ത കൃഷ്ണന്‍, ഹരിശങ്കര്‍, അനന്ത പദ്മനാഭന്‍.
കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാകും.


