ദില്ലി ബസാറുമായി ഡല്‍ഹി സര്‍ക്കാര്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: ദില്ലി ബസാര്‍ എന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് തുടങ്ങാനൊരുങ്ങുന്നു. അടുത്ത വര്‍ഷം ആഗസ്‌തോടെയാണ് ദില്ലി ബസാര്‍ തുടങ്ങാനൊരുങ്ങുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. പോര്‍ട്ടല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഡല്‍ഹിയിലെ ജനപ്രിയ വിപണികളായ ഖാന്‍ മാര്‍ക്കറ്റ്, ലജ്പത് നഗര്‍ എന്നിവയ്ക്ക് ആഭ്യന്തരവും ആഗോളവുമായ വ്യാപനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

city exchange

ആളുകള്‍ക്ക് ഇഷ്ടമുള്ള ഉത്പന്നങ്ങള്‍ തിരിച്ചറിയാനും അവ വാങ്ങാനും കഴിയുന്ന വെര്‍ച്വല്‍ മാര്‍ക്കറ്റുകള്‍ പോര്‍ട്ടലില്‍ ഉണ്ടാകുമെന്നും അതിന്റെ ഭാഗമായി വെര്‍ച്വല്‍ എക്സിബിഷനുകള്‍ നടത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ പ്രമുഖ കടകളെല്ലാം അവരുടെ ഉത്പന്നങ്ങളഉമായി പോര്‍ട്ടലിലുണ്ടാകും. വ്യാപാരികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലോകതലത്തില്‍ തന്നെ വില്‍പ്പന നടത്താനാവുന്ന വിധത്തിലാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഡല്‍ഹിയുടെ ജി ഡി പി, നികുതി വരുമാനം, തൊഴില്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഉപഭോക്തക്കള്‍ക്ക് ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വെര്‍ച്വല്‍ യാത്ര നടത്താനും അവര്‍ക്ക് ഇഷ്ടമുള്ള ഉത്പന്നങ്ങള്‍ വീട്ടിലിരുന്നു തന്നെ വാങ്ങാനും സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!