Connect with us

Featured

കോപ അമേരിക്ക അര്‍ജന്റീനക്ക്

Published

on


മിയാമി: ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ അധിക സമയത്ത് ഒരു ഗോളിന്റെ മികവില്‍ കോപ അമേരിക്ക കപ്പ് സ്വന്തമാക്കി അര്‍ജന്റീന. ഏറ്റവും കൂടുതല്‍ തവണ കോപ അമേരിക്ക കപ്പ് സ്വന്തമാക്കുന്ന ടീമായി അര്‍ജന്റീന റെക്കോര്‍ഡിട്ടു. പതിനാറാം തവണയാണ് അര്‍ജന്റീന കപ്പടിക്കുന്നത്. യുറുഗ്വേയും അര്‍ജന്റീനയുമായിരുന്നു ഇതുവരെ 15 തവണ കോപ അമേരിക്ക സ്വന്തമാക്കിയത്.

നിശ്ചിത സമയം ഗോള്‍രഹിതമായി നിലനിര്‍ത്താനായെങ്കിലും അധിക സമയത്ത് പിടിച്ചു നില്‍ക്കാന്‍ കൊളംബിയക്കായില്ല. സുരക്ഷാ പ്രശ്നങ്ങളും കാണികളുണ്ടാക്കിയ പ്രശ്നങ്ങളും കാരണം 82 മിനുട്ട് വൈകിയാണ് ഫൈനല്‍ മത്സരം തുടങ്ങിയത്.

2021ലെ കോപ വിജയത്തിനും 2022ലെ ഖത്തര്‍ ലോകകപ്പിലെ വിജയത്തിനും ശേഷം അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പ്രധാന ടൂര്‍ണമെന്റ് കിരീടമാണിത്.

66-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ബെഞ്ചിലിരുന്നാണ് ബാക്കി സമയം കളി കണ്ടത്. ദേശീയ ടീമിനായുള്ള അവസാന മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് വികാരനിര്‍ഭരമായ വിടവാങ്ങല്‍ നല്‍കി.

ഏഴാം മിനിറ്റില്‍ കൊളംബിയയുടെ ജോണ്‍ കോര്‍ബോബയും 20-ാം മിനിറ്റില്‍ മെസ്സിയുടെ ഇടതുകാല്‍ ഷോട്ടും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.


error: Content is protected !!