

ന്യൂമെക്‌സിക്കോ: കോളറോഡോയില്‍ കാട്ടുതീ കനത്ത നാശം വിതച്ചു. നൂറ്റമ്പതിലേറെ വീടുകള്‍ തീയില്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് താമസക്കാരെ മാറ്റിപ്പാര്‍ക്കുകയും രണ്ട് സ്‌കൂളുകള്‍ ഒഴിപ്പിക്കുകയും ചെയ്തു.

തീപിടുത്തത്തെ തുടര്‍ന്ന് റുയിഡോസോയില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തിനശിച്ച വസ്തുവകകളില്‍ കൂടുതലും ട്രെയിലറുകളും ഒറ്റ കുടുംബ വീടുകളുമാണ്. ഇതിനകം നാലായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

16.6 ചതുരശ്ര കിലോമീറ്റര്‍ വനവും അടിക്കാടുകളും ഇതിനകം കത്തിനശിച്ചുവെച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബുധനാഴ്ചയാണ് കാട്ടു തീ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയോടെ പ്രദേശത്തു നിന്നും അടിയന്തരമായി ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.
പ്രദേശത്ത് ശക്തമായ കാറ്റും വീശുന്നുണ്ട്. കാറ്റില്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. എന്നാല്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീയണയ്ക്കാന്‍ ഏഴ് എയര്‍ ടാങ്കറുകളും രണ്ട് ഹെലികോപ്ടറുകളും ഏര്‍പ്പെടുത്തിയതായി ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ന്യൂ മെക്‌സിക്കോ, ടെക്‌സസിന്റെ വിവിധ ഭാഗങ്ങള്‍, കൊളറാഡോ, മിഡ്‌വെസ്റ്റ് ഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിശാലമായ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വരണ്ട കാറ്റടിക്കുന്നതിനാല്‍ അഗ്നിശമനസേന തീ പിടുത്തമുണ്ടാകാനും പടരാനുമുള്ള മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. തീ പിടുത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
ചൊവ്വാഴ്ച മാത്രം അഞ്ച് പുതിയ വലിയ തീ പിടുത്തങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. തെക്കു പടിഞ്ഞാറന്‍, തെക്കന്‍ റോക്കി പര്‍വത പ്രദേശങ്ങളിലെ വലിയ തീപിടുത്തങ്ങള്‍ തടായന്‍ 1600 വൈല്‍ഡ് ലാന്‍ഡ് അഗ്നിശമന സേനാംഗങ്ങളേയും സഹായികളായി ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് നാഷണല്‍ ഇന്റര്‍ഏജന്‍സി ഫയര്‍ സെന്റര്‍ അറിയിച്ചു.
ചൂടു കൂടിയതും വരണ്ട കാലാവസ്ഥയും കാരണം പതിറ്റാണ്ടുകളായി വനം കത്തി നശിക്കുന്നത് വര്‍ധിച്ചതായി അഗ്നിശമന ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇരുപത് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പടിഞ്ഞാറന്‍ വന്‍ വരള്‍ച്ച പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നുണ്ട്.
ന്യൂ മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തമുണ്ടാക്കിയ കാട്ടുതീ റൂയ്‌ഡോസോയെ ബാധിച്ചത് 2012ലായിരുന്നു. അന്ന് 240ലേറെ വീടുകള്‍ നശിക്കുകയും ഏകദേശം 181 ചതുരശ്ര കിലോമീറ്റര്‍ ചുട്ടെരിക്കുകയും ചെയ്തു.
നേരത്തെയുള്ള മഞ്ഞുവീഴ്ച, തുടര്‍ന്നുണ്ടാകുന്ന മഴ എന്നിവയെല്ലാം ഉള്‍പ്പെടുന്ന മാറുന്ന സാഹചര്യങ്ങള്‍ വര്‍ഷം മുഴുവന്‍ തീ പിടുത്തകാലമായി മാറിയതായും വിലയിരുത്തലുകളുണ്ട്.

