ഐ എസ് ഡിയില്‍ വര്‍ണ്ണത്തില്‍ ചാലിച്ച അത്‌ലറ്റിക്ക് മീറ്റ്

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ 33-ാമത് അത്‌ലറ്റിക്ക് മീറ്റ് ഉദ്ഘാടനം ചര്‍ച്ചില്‍ ബ്രദേര്‍സ് എഫ് സി ഗോവ താരം പ്രതീഷ് ദിനകന്‍ നിര്‍വ്വഹിച്ചു. മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു. പതാക ഉയര്‍ത്തലിന്നു ശേഷം ഹെഡ് ബോയ് ഹൗസ് ക്യാപ്റ്റന്‍മാരോടൊപ്പം സ്റ്റോര്‍ട്‌സ് ക്യാപ്റ്റന്‍ ആദില്‍ അഹമദ് ഒളിമ്പിക് ദ്വീപം തെളിച്ചു.

city exchange

പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. ഐ എസ് ഡിക്കുവേണ്ടി ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ടി എയ്ക്ക് വേണ്ടി പ്രസിഡണ്ട് എസ് കെ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ പ്രതിഷ് ദിനകനെ ആദരിച്ചു. തൈക്കുണ്ട ഇന്‍സ്ട്രക്ടര്‍ രമ്യ ബാലന്റെ ശിക്ഷണത്തിലുളള വിദ്യാര്‍ഥികള്‍ തൈക്കൊണ്ട അവതരിപ്പിച്ചു. സ്‌ക്കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ്, വൈസ് ചെയര്‍മാന്‍ ഹാജി എം കെ തയ്യില്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹെഡ് ഗേള്‍ നാദിയ സഫിയ ഹൈദര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!