ജീവനക്കാര്‍ക്ക് ഓഹരികള്‍ സൗജന്യമായി വിതരണം ചെയ്ത് വര്‍മ്മ ഹോംസ്

Web Desk
0 Min Read

കൊച്ചി: കേരളത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ വര്‍മ്മ ഹോംസ് ജീവനക്കാര്‍ക്കായി കമ്പനിയുടെ ഓഹരികള്‍ സൗജന്യമായി വിതരണം ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 17 ജീവനക്കാര്‍ക്കാണ് വിഷുക്കൈനീട്ടമായി ഓഹരികള്‍ നല്‍കിയത്.

city exchange

ഈ രംഗത്ത് ഇപ്രകാരം ജീവനക്കാരെ ആദരിക്കുന്ന പ്രഥമ കമ്പനിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും വരും വര്‍ഷങ്ങളിലും അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഓഹരികള്‍ നേടാന്‍ അര്‍ഹതയുണ്ടാവുമെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ അറിയിച്ചു.

ഏഴ് വര്‍ഷം കൊണ്ട് 25 പ്രൊജക്ടുകളോടെ കേരളത്തിലുടനീളം സാന്നിധ്യമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാക്കി വര്‍മ്മ ഹോംസിനെ വളര്‍ത്തിയെടുത്തതില്‍ ജീവനക്കാര്‍ക്കുള്ള പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!