

തിരുവനന്തപുരം: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് (ഐ എഫ് ഡബ്യൂ ജെ) 143-ാം ദേശീയ സമ്മേളനം കോവളം ആനിമേഷന്‍ കണ്‍വെന്‍ഷന്‍ തുടങ്ങി. പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ദേശീയ പ്രസിഡന്റ് അവധേഷ് ഭാര്‍ഗവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ പി ജിനന്‍ സ്വാഗതം പറഞ്ഞു. സെമിനാര്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിച്ചു.

വി എസ് ജോയി എം എല്‍ എ, ബി ജെ പി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, മുസ്ലിം ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ. എച്ച് എ റഹ്മാന്‍, ഐ എഫ് ഡബ്യു ജെ ദേശീയ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഖാന്‍, ദേശീയ വൈസ് പ്രസിഡന്റ് ജി വി ഗൗരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ട്രഷറര്‍ എ അബൂബക്കര്‍ നന്ദി പറഞ്ഞു.
പൊതുസമ്മേളനം യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഐ എഫ് ഡബ്യു ജെ സംസ്ഥാന പ്രസിഡന്റ് എ പി ജിനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതം പറഞ്ഞു. സംഘടന അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ചലച്ചിത്ര നടനുമായ പ്രേംകുമാര്‍ വിതരണം ചെയ്തു.
രാഷ്ട്രീയ രംഗത്തെ മാധ്യമ ഇടപെടല്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരും സോഷ്യല്‍ മീഡിയയും ആധുനിക മാധ്യമ സംസ്‌കാരവും എന്ന വിഷയത്തില്‍ കേരള പി എസ് സി അംഗവും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍ പാര്‍വ്വതിദേവിയും മാധ്യമങ്ങളും ട്രേഡ് യൂണിയനും എന്ന വിഷയത്തെ ആസ്പദമാക്കി യു ടി യു സി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബാബു ദിവാകരനും പ്രഭാഷണം നടത്തി. ഐ എഫ് ഡബ്യു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു നന്ദിയും പറഞ്ഞു.

