ഡി എല്‍ എഡ് പ്രവേശനം പൂര്‍ത്തിയാക്കുന്നതിനായി മെറിറ്റ് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കണം: കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: ഈ വര്‍ഷത്തെ ഡി എല്‍ എഡ് അറബി, ഉര്‍ദു, സംസ്‌കൃതം, ഹിന്ദി തുടങ്ങിയ ഭാഷകള്‍ക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച യോഗ്യത പട്ടിക ഏറെ വൈകി വളരെ ചുരുക്കം പേരെ മാത്രം ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. പ്രസ്തുത പട്ടികയില്‍ സ്വാശ്രയ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താതെ മൂന്ന് ഗവണ്‍മെന്റ് സെന്ററുകളിലേക്ക് മാത്രമുള്ള പട്ടിക പ്രസിദ്ധീകരിച്ചത് വഴി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല.

city exchange

പ്രവേശന നടപടികള്‍ വൈകിയതിനാല്‍ പകുതിയലധകം പേരും ജോയിന്‍ ചെയ്യാതെ മറ്റു കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് പോയതിനാല്‍ വിവിധ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന അറുപതില്‍പരം സീറ്റുകളിലേക്കും സ്വാശ്രയ മെറിറ്റ് സീറ്റുകളിലേക്കും ഉടന്‍ തന്നെ ബാക്കിയുള്ളവരേയും കൂടി ഉള്‍പ്പെടുത്തി വിപുലമായ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി പ്രവേശന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ എ ടി എഫ് ആവശ്യപ്പെട്ടു.

ഡിസംബര്‍ 17ന് കെ എ ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മുട്ടിലില്‍ അന്താരാഷ്ട്ര അറബിക്ക് ദിനാചരണം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ചാവക്കാട് ഫെബ്രുവരി 2, 3, 4 തിയ്യതികളില്‍ നടക്കുന്ന കെ എ ടി എഫ് 65-ാമത് സംസ്ഥാന സമ്മേളനത്തിന് യോഗം രൂപകല്പന നല്‍കി. പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം പി അയ്യൂബ്, എസ് എ റസാഖ്, എ പി ബഷീര്‍, സലാം വയനാട്, നൗഷാദ് കോപ്പിലാന്‍, മുഹമ്മദലി മിഷ്‌കാത്തി, ഇബ്രാഹിം കുട്ടി, ജാഫര്‍ പി കെ, ടി പി അബ്ദുല്‍ റഹീം, ഉമര്‍ ചെറൂപ്പ, പി പി നസീമ, വഹീദ, അബ്ദുല്‍ റഷീദ് ഖാസിമി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!