പ്രണയാവിഷ്‌കാരമായ 14 ഫെബ്രുവരിയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി

Web Desk
1 Min Read

പാലക്കാട്: ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന 14 ഫെബ്രുവരിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. അജിത് കുമാര്‍ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. പാലക്കാട് ചിറ്റൂര്‍ പരിസരപ്രദേശങ്ങളില്‍ ഷൂട്ടിംഗ് ആരംഭിച്ചു.

city exchange

2000 കാലഘട്ടത്തില്‍ ആരംഭിക്കുന്ന തീവ്ര പ്രണയം 2022ല്‍ എത്തി നില്‍ക്കുന്നു. നായകന്റെ ഭാവനയ്ക്ക് ചിറക് വിരിച്ച് വരുന്ന കൗമാരപ്രായത്തില്‍ ചെയ്ത വികൃതി വലിയൊരു സംഭവവികാസത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. തീവ്ര പ്രണയത്തിന്റെയും പ്രണയാര്‍ദ്ര ഗാനങ്ങളും ഇഴ ചേര്‍ന്ന തേന്‍ മഴയാണ് 14 ഫെബ്രുവരി എന്ന സിനിമ.

അഭിനേതാക്കള്‍: ഹരിത്ത് (ഒടിയന്‍ ഫെയിം), മേഘനാഥന്‍, നന്ദു, നാരായണന്‍കുട്ടി, ജയരാജ് വാര്യര്‍, ശ്രീജിത്ത് വര്‍മ്മ, മിഥുന്‍, ചാരു കേഷ്, റോഷന്‍, രാകേന്ദ്, ബദ്രിലാല്‍, ഷെജിന്‍, അമല, ആരതി നായര്‍, അപൂര്‍വ്വ, ഐശ്വര്യ, രജനി മുരളി, പ്രിയ രാജീവ്.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, രാജേഷ് ആര്‍, ശശികുമാര്‍ നായര്‍, ശ്രീകുമാര്‍ ബാലകൃഷ്ണന്‍, രാജീവന്‍ നെന്മാറ. രാഹുല്‍ സി വിമല ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനില്‍ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോന്‍ സിറിയക് നിര്‍വഹിക്കുന്നു. ചീഫ് അസോസിയറ്റ് ഡയറക്ടര്‍ ജയേന്ദ്ര ശര്‍മ. ഗാനരചന ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, ശ്രീകുമാര്‍ ബാലകൃഷ്ണന്‍ എന്നിവരാണ്. ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ വിജയ് ചമ്പത്ത് ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍: എല്‍ പി സതീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്യാം സരസ്, ആര്‍ട്ട് ഡയറക്ടര്‍: മുരളി ബേപ്പൂര്‍, കോസ്റ്റ്യുംസ്: ദേവന്‍ കുമാരപുരം, മേക്കപ്പ്: ഷനീജ് ശില്പം, പോസ്റ്റര്‍ ഡിസൈന്‍: മനോജ് ഡിസൈന്‍സ്, സ്റ്റില്‍സ്: ശ്രീജിത്ത് ചെത്തിപ്പാടി, പി ആര്‍ ഒ: എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!