കാക്കിപ്പടയുടെ ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

തിരുവനന്തപുരം: പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് സിനിമ അവതരിപ്പിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

city exchange

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

തിരക്കഥ, സംഭാഷണം ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം- ജാസി ഗിഫ്റ്റ്, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍, നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്, നിര്‍മ്മാണ നിര്‍വ്വഹണം- എസ് മുരുകന്‍, വാര്‍ത്ത പ്രചരണം- പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!