പാന്‍ ഇന്ത്യന്‍ ത്രില്ലെര്‍ എസ്‌കേപ്പിന്റെ വിവിധ ഭാഷ പോസ്റ്റര്‍ പുറത്തിറങ്ങി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തില്‍

Web Desk
1 Min Read

കൊച്ചി: മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലായിഎത്തുന്ന പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ എസ്‌കേപ്പിന്റെ വിവിധ ഭാഷകളിലായുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രത്തില്‍ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വ്യത്യസ്ത ശൈലിയില്‍ പുതുമ അവലംബിച്ച് മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ സര്‍ഷിക്ക് റോഷനാണ്. എസ് ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

city exchange

ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിന്റെ ഇതിവൃത്തം. ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത് ഗായത്രി സുരേഷ് ആണ്. മലയാളത്തിലെ ആദ്യത്തെ സൈക്കോ സര്‍വൈവല്‍ ത്രില്ലെര്‍ ആണ് എസ്‌കേപ്പ് മൂവി.

അരുണ്‍ കുമാറും സന്തോഷ് കീഴാറ്റൂരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഷാജു ശ്രീധര്‍, നന്ദന്‍ ഉണ്ണി, രാമ ദേവി, വിനോദ് കോവൂര്‍, ബാലന്‍ പാറക്കല്‍, ദിനേശ് പണിക്കര്‍, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫര്‍ സജീഷ് രാജാണ് നിര്‍വഹിച്ചത്

- Advertisement -
Ad image

ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ നിബിന്‍ നവാസും അസോസിയേറ്റ് ഡയറക്ടര്‍ അലീന ശ്രീരാഗവും ആണ്. സുരേഷ് അത്തോളി പ്രൊഡക്ഷന്‍ കണ്‍ട്രോളറും സി മോന്‍ വയനാട് ആര്‍ട്ട് ഡയറക്ടറുമായി സിനിമയുടെ പിന്നണിയില്‍ എത്തുന്നു. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!