ദര്‍ശനം വായനാമുറി അമേരിക്കസ് വായനോത്സവം

Web Desk
1 Min Read

കോഴിക്കോട്: ദര്‍ശനം സാംസ്‌കാരികേ വേദിയുടെ കീഴിലുളള ദര്‍ശനം വായനാമുറി അമേരിക്കസ് ഒന്നാം വാര്‍ഷിക വായനാത്സവം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ 12 വരെ നടക്കും. കേന്ദ്ര കേരള- വയലാര്‍ അവാര്‍ഡ് ജേതാവായ പ്രമുഖ കഥാകൃത്ത് കെ പി രാമനുണ്ണി ഒക്ടോബര്‍ 31 ഞായറാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 11 മണിക്ക് (സെന്‍ട്രല്‍ സമയം രാവിലെ 10 മണി) വായനോത്സവം ഉദ്ഘാടനം ചെയ്യും.

city exchange

എസ് അനിലാല്‍, ജോസ് കാടാപ്പുറം, എം എന്‍ നമ്പൂതിരി, ജെ മാത്യൂസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.അമേരിക്കന്‍ മലയാളി എഴുത്തുകാരായ എതിരന്‍ കതിരവന്‍, എസ് അനിലാല്‍, കെ വി പ്രവീണ്‍, പി ടി പൗലോസ്, ബിജോ ജോസ് ചെമ്മാന്ത്ര, പ്രിയ ജോസഫ്, തമ്പി ആന്റണി, ബിന്ദു ടി ജി, നിര്‍മല കാനഡയില്‍ നിന്നുള്ള എഴുത്തുകാരായ നിര്‍മ്മല, കുഞ്ഞൂസ്, ഫാത്തിമ മുബീന്‍, സുരേഷ് നെല്ലിക്കോട് എന്നിവരുടെ രചനകളാണ് 12 ദിവസങ്ങളിലായി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!