ബിനീഷ് കോടിയേരി ജയില്‍ മോചിതനായി

Web Desk
1 Min Read

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ
ബിനീഷ് കോടിയേരി ഒരു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്.
ജാമ്യക്കാര്‍ പിന്മാറുകയും പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോള്‍ സമയം വൈകുകയും ചെയ്തതാണ് ജയില്‍മോചനം വൈകാന്‍ കാരണമായത്.

city exchange

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ് തന്റെ ജയില്‍വാസത്തിന് പിന്നിലെന്നു പറഞ്ഞ ബിനീഷ് മറ്റു കാര്യങ്ങള്‍ കേരളത്തില്‍ എത്തിയതിന് ശേഷം തുറന്നു പറയുമെന്ന് അറിയിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ സത്യം ജയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടിയിരുന്നത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നെന്നും അവര്‍ ആവശ്യപ്പെട്ടതു പോലെ പറഞ്ഞിരുന്നെങ്കില്‍ പത്തു ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നെന്നും ബിനീഷ് പറഞ്ഞു. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും പറയാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
2020 ആഗസ്തില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയതതോടെയായിരുന്നു കേസിന്റെ തുടക്കം.

അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് വരികയും ചെയ്തതോടെ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!