സംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ ആദ്യകാല സംവിധായകരില്‍ പ്രമുഖനായ ക്രോസ് ബെല്‍റ്റ് മണി (വേലായുധന്‍ നായര്‍- 86) അന്തരിച്ചു. സംവിധായകന്‍ ജോഷിയുടെ ഗുരുനാഥനായ ക്രോസ്‌ബെല്‍റ്റ് മണി മുപ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ക്യാമറാമാനുമായിരുന്നു.

city exchange

രണ്ടാമത്തെ സിനിമയായ ക്രോസ്‌ബെല്‍റ്റിലൂടെ പ്രശസ്തനായതോടെയാണ് പേരിനൊപ്പം ചലച്ചിത്രത്തിന്റെ പേരും കൂടി ചേര്‍ന്നത്. മലയാളത്തില്‍ സിനിമാ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത ഏക സംവിധായകനാണ് ക്രോസ്‌ബെല്‍റ്റ് മണി.

1968ല്‍ സംവിധാനം നിര്‍വഹിച്ച സത്യന്‍ നായകനായ മിടുമിടുക്കിയാണ് ആദ്യ സിനിമ. തുടര്‍ന്ന് ക്രോസ്‌ബെല്‍റ്റ്, മനുഷ്യബന്ധങ്ങള്‍, പുത്രകാമേഷ്ടി, നാടന്‍ പ്രേമം, ശക്തി, കാപാലിക, നടീനടന്മാരെ ആവശ്യമുണ്ട്, വെളിച്ചം അകലെ, പെണ്‍പട, കുട്ടിച്ചാത്തന്‍, താമരത്തോണി, ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി, നീതിപീഠം, പെണ്‍പുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും ബ്ലാക്ക് ബെല്‍റ്റ്, പഞ്ചരത്‌നം, യൗവനം ദാഹം, ഈറ്റപ്പുലി, തിമിംഗലം, ബുള്ളറ്റ്, ചോരക്ക് ചോര, ബ്ലാക്ക് മെയില്‍, റിവഞ്ച്, ഒറ്റയാന്‍, കുളമ്പടികള്‍, പെണ്‍സിംഹം, ഉരുക്കുമനുഷ്യന്‍, നാരദന്‍ കേരളത്തില്‍, ദേവദാസ്, കമാന്‍ഡര്‍ എന്നീ സിനിമകളുടെ സംവിധാനം നിര്‍വഹിച്ചു. ഇതില്‍ ബുള്ളറ്റ്, ചോരക്കു ചോര, ബ്ലാക്ക്‌മെയില്‍, റിവഞ്ച്, ഒറ്റയാന്‍, കുളമ്പടികള്‍, ഉരുക്കുമനുഷ്യന്‍, നാരദന്‍ കേരളത്തില്‍, കമാന്‍ഡര്‍ എന്നിവയുടെ ക്യാമറയും കൈകാര്യം ചെയ്തു.

- Advertisement -
Ad image

1956 മുതല്‍ 1961 വരെ പി സുബ്രഹ്മണ്യത്തിന്റെ മെരിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 1961ല്‍ കെ എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ സ്വതന്ത്ര ക്യാമറാമാനായി.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടിലാണ് അന്ത്യം.
1935 ഏപ്രില്‍ 22ന് വലിയശാലയില്‍ മാദവൈവിലാസത്ത് കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായാണ് ജനനം. ഇരണിയില്‍ ഭഗവതി മന്ദിരത്ത് ശ്രീമതിയമ്മയാണ് ഭാര്യ. മക്കളില്ല.

Share This Article
Leave a Comment
error: Content is protected !!