

അല്‍ റയ്യാന്‍: എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഡെന്‍മാര്‍ക്ക്- തുണീഷ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. യു എസ് എ- വെയ്ല്‍സ് മത്സരത്തിന് ശേഷം മറ്റൊന്നു കൂടി സമനിലയിലായി. യു എസ് എ- വെയ്ല്‍സില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടിയിരുന്നെങ്കിലും ഡെന്‍മാര്‍ക്ക്- തുണീഷ്യ മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല. ഖത്തര്‍ ലോകകപ്പില്‍ ഗോളുകള്‍ പിറക്കാത്ത ആദ്യ മത്സരം.

ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഇരുവരും തുല്യശക്തിയാണ് പ്രകടിപ്പിച്ചത്. ഇരുടീമുകളുടേയും ഗോള്‍കീപ്പര്‍മാരാണ് ഗോള്‍ പിറക്കുന്നതില്‍ നിന്നും മികച്ച നീക്കങ്ങളിലൂടെ തടസ്സമുണ്ടാക്കിയത്. 23-ാം മിനുട്ടില്‍ തുണീഷ്യയ്ക്കു വേണ്ടി ഇസാം ജെബാലി പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
