

ദോഹ: വിരസമായ ആദ്യപകുതിക്കു ശേഷവും വല കുലുക്കാനുള്ള അവസരം മാറി നിന്നതോടെ മെക്‌സിക്കോ- പോളണ്ട് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇരുവര്‍ക്കും ഗോളടിക്കാന്‍ സാധിച്ചില്ല.

57-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ലഭിച്ച അവസരം പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ സൗദി നേടിയ വിജയവും രണ്ടാം മത്സരത്തില്‍ പോളണ്ടും മെക്‌സിക്കോയും ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയും ചെയ്തതോടെ ഇനിയുള്ള മത്സറങ്ങളെല്ലാം നാലു ടീമുകള്‍ക്കും നിര്‍ണായകമായി.
