

ദോഹ: ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 21 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജിലെ തെക്കന്‍ പാര്‍ക്കിങ് ഏരിയയില്‍ തുടരും.

വൈവിധ്യമാര്‍ന്ന ഹോട്ട് എയര്‍ ബലൂണുകള്‍, വ്യത്യസ്ത വിനോദങ്ങള്‍ തുടങ്ങിയവ ബലൂണ്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്.

ബെല്‍ജിയം, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ലിത്വാനിയ, ബ്രസീല്‍, സ്‌പെയിന്‍ എന്നിവ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നുള്ള 50ലധികം ഹോട്ട് എയര്‍ ബലൂണുകള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പതിപ്പ് ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. വൈകിട്ട് നാലു മണി മുതല്‍ രാത്രി 10 മണി വരെ തുടരുന്ന ആഘോഷത്തില്‍ ഖത്തറിന്റെ ആകാശത്ത് വര്‍ണ്ണാഭമായ ഹോട്ട് എയര്‍ ബലൂണുകള്‍ പറന്നുയരുന്ന മാസ്മരിക കാഴ്ച്ച കാണാനാവും.
ബലൂണുകള്‍ ഉയരുമ്പോള്‍ സര്‍ക്കസ് പരേഡുകള്‍, ലേസര്‍ ഷോകള്‍, നൈറ്റ്‌ഗ്ലോ പ്രകടനങ്ങള്‍ എന്നിവയിലൂടെ പരിപാടി സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കും. ഹൃദയസ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലം മറ്റൊരു ആകര്‍ഷണീതയതയാണ്.

