
ദോഹ: മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ സംഘടിപ്പിച്ച ‘ആരവം- 2025’ ഓണാഘോഷം പ്രൗഡഗംഭീരമായി.

വുഖൈര്‍ ഡി പി എസ് മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഓണാഘോഷത്തില്‍
ധ്യാന്‍ ശ്രീനിവാസന് മുഖ്യാതിഥിയായിരുന്നു. വൈവിധ്യമാര്‍ന്ന മത്സരങ്ങളും കേരളത്തനിമയാര്‍ന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മേളധ്വനിയുടെ പഞ്ചാരി മേളംമികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഫാന്‍സ് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരയും ആതിര അരുണ്‍ലാലിന്റെ ശിക്ഷണത്തില്‍ അണിയിച്ചൊരുക്കിയ നൃത്തശില്പവും അരങ്ങേറി. മലയാളി മങ്ക, കേരള ശ്രീമാന്‍ മത്സരങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന് മുഖ്യവിധികര്ത്താവായിരുന്നു. സൗന്ദര്യം, കഴിവ്, കേരളത്തനിമ എന്നിവയുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നതായി മലയാളി മങ്ക- കേരള ശ്രീമാന്‍ മത്സരം.

ഏഴുവയസ്സിന് താഴെയുള്ള കുട്ടികളുടെ ഫാഷന്‍ ഷോയില്‍ കൊച്ചു സുന്ദരന്മാരും സുന്ദരികളും റാമ്പില്‍ ചുവടുവച്ചത് ഹൃദയം കവര്‍ന്നു. മത്സര വിജയികളെയും കലാപരിപാടികളില്‍ മികവു കാട്ടിയ പ്രതിഭകളെയും ധ്യാന്‍ ശ്രീനിവാസന് മൊമെന്റോ നല്കി ആദരിച്ചു. ‘ഹൃദയപൂര്‍വ്വം ലാലേട്ടന്’ സ്റ്റേജ് ഷോയുടെ ഭാഗ്യ ശാലികള്ക്കുള്ള ഫാമിലി ടിക്കറ്റ് ഓര്‍ഗനൈസര്‍ മിബു ജോസ് സമ്മാനിച്ചു.
അക്ബര്‍ അലി, ശാന്തി ഷെറിന് എന്നിവര്‍ അവതാരകരായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്‍, അഡൈ്വസര്‍ മിനി ബെന്നി, പ്രോഗ്രാം ഹെഡ് വിമല്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യൂണിക് മെഡിക്കല്‍ ടീം സജീവ സാന്നിധ്യം വഹിച്ചു.


