

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ വെബ് ഉച്ചകോടി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു.

സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യം നേടിയ നിരവധി പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ പവലിയനുകള്‍ അമീര്‍ സന്ദര്‍ശിച്ചു. ഡിജിറ്റല്‍ സംരംഭങ്ങള്‍, ഇലക്ട്രോണിക് സോഫ്റ്റ്വെയര്‍ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.

നിക്ഷേപ പ്രോത്സാഹന സംരംഭങ്ങള്‍, നിരവധി പ്രമുഖ കമ്പനികള്‍, പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ എന്നിവയ്ക്കുള്ള വിപുലമായ ഡിജിറ്റല്‍, സാങ്കേതിക പരിഹാരങ്ങളെക്കുറിച്ചുള്ള വിശദീകരണവും അദ്ദേഹം ശ്രദ്ധിച്ചു.
സന്ദര്‍ശന വേളയില്‍ കൊസോവോ പ്രസിഡന്റ് ജോസ ഉസ്മാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, നിരവധി പ്രമുഖരായ ശൈഖുമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചു.

