കെ എം സി സി ക്രിക്കറ്റ്: വടകര മണ്ഡലം ചാമ്പ്യന്മാര്‍

Web Desk
2 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് വിങ് സംഘടിപ്പിച്ച മണ്ഡലംതല ക്രിക്കറ്റ് മത്സരത്തില്‍ വടകര മണ്ഡലം കമ്മിറ്റി ചാമ്പ്യന്മാരായി. നാലു ദിവസങ്ങളിലായി ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ പത്ത് മണ്ഡലങ്ങള്‍ തമ്മില്‍ മാറ്റുരച്ചു.

city exchange

മത്സരത്തില്‍ യഥാക്രമം വടകര, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി എന്നിവര്‍ സെമി ഫൈനലില്‍ എത്തി. പേരാമ്പ്രയെ തോല്‍പ്പിച്ച് കൊടുവള്ളിയും കൊയിലാണ്ടിയെ തോല്‍പ്പിച്ച് വടകരയും ഫൈനലില്‍ പ്രവേശിച്ചു.

ഫൈനല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയത്തോടെ വടകര ചാപ്യന്മാരായി. മത്സരത്തില്‍ വടകരയുടെ പ്രിന്‍സ് മാന്‍ ഓഫ് ദി മാച്ചും കൊടുവള്ളിയുടെ ഹബീബ് കോയ മാന്‍ ഓഫ് ദി സീരീസും ആയി തെരഞ്ഞെടുക്കപ്പെട്ടു. അനീഷ്, റഷീദ്, ഷഹീന്‍, റഊഫ് നാദാപുരം എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

മത്സര ശേഷം നടന്ന സമാപന സെഷന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ എം സി സി പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

കളിയുടെ മുഖ്യ പ്രയോജരായ ജിംസ് ഉടമ മഹ്‌റൂഫ് ചാപ്യന്‍സ് ട്രോഫി കൈമാറി. പ്രൈസ് മണി കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹിമാനും റണ്ണേഴ്‌സ് അപിനുള്ള ക്യാഷ് പ്രൈസ് ഡോ. അബ്ദുസ്സമദും കൈമാറി.

ഫൈനലിലെയും ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളിലെയും വിജയികള്‍ക്കുള്ള സമ്മാനദാനം സംസ്ഥാന ഭാരവാഹികളായ അജ്മല്‍ നബീല്‍, ഷംസുദീന്‍ വാണിമേല്‍, ഫൈസല്‍ കേളോത്ത്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ നിയമതുള്ള കോട്ടക്കല്‍, മുസ്തഫ എലത്തൂര്‍, ബഷീര്‍ഖാന്‍, കെ കെ കരീം, ജില്ലാ ഭാരവാഹിളായ അജ്മല്‍ തെങ്ങലക്കണ്ടി, താഹിര്‍ പട്ടാര, സിറാജ് മാതോത്ത്, മമ്മു ശമ്മാസ്, നബീല്‍ നന്തി, നവാസ് കോട്ടക്കല്‍, റൂബിനാസ് കോട്ടേടത്ത്, ഷബീര്‍ മേമുണ്ട സ്‌പോര്‍ട്‌സ് വിങ് ഭാരവാഹികളായ റസാഖ് കുന്നുമ്മല്‍, മുജീബ് കോഴിശ്ശേരി, അസീസ് ഹാജി എടച്ചേരി, നൗഫല്‍ ചാമക്കാലില്‍, മുഹമ്മദ് കുന്നുമ്മല്‍, ഷൗക്കത്ത് എലത്തൂര്‍, ജസീര്‍ വടകര, ജാസില്‍, ജാബിര്‍ കൊയിലാണ്ടി, ഷമീം വാവാട്, രിയാസ്, അനീസ് തിരുവമ്പാടി, മുന്‍ സംസ്ഥാന ജില്ലാ ഭാരവാഹികളായ ഫൈസല്‍ അരോമ, ഷബീര്‍ ശംറാസ് എന്നിവര്‍ നല്‍കി.

ദോഹ വോഴ്‌സ് പ്രവചന മല്‍സരത്തിലൂടെ വിന്നേഴ്‌സിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത സി കെ സി ഇസ്മാഈലിന് സമ്മാനദാനം നല്‍കി. കാണികളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിച്ച പത്തു പേര്‍ക്ക് ടൈറ്റാന്‍ വാച്ച് സമ്മാനമായി നല്‍കി. ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം കാണികള്‍ക്ക് തത്സമയം നല്‍കി കൊണ്ട് മുഹമ്മദ് ബായാറിന്റെ നേതൃത്വത്തില്‍ പവലിയന്‍ നിയന്ത്രിച്ചു. സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ ഷൗക്കത്ത് ജെ എം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!