അന്താരാഷ്ട്ര മൊബൈല്‍ സാറ്റലൈറ്റ് ഓര്‍ഗനൈസേഷന്‍ അസംബ്ലിയില്‍ ഖത്തര്‍ പങ്കെടുത്തു

Web Desk
1 Min Read

ലണ്ടന്‍: അന്താരാഷ്ട്ര മൊബൈല്‍ സാറ്റലൈറ്റ് ഓര്‍ഗനൈസേഷന്റെ (ഐ എം എസ് ഒ) 30-ാമത് അസംബ്ലിയില്‍ ഖത്തര്‍ പങ്കെടുത്തു. ലണ്ടനിലെ അന്താരാഷ്ട്ര സമുദ്രഗതാഗത സംഘടനയുടെ (ഐ എം ഒ) ആസ്ഥാനത്തായിരുന്നു അസംബ്ലി. ഐ എം ഒയിലെ ഖത്തര്‍ മിഷനെ പ്രതിനിധീകരിച്ചാണ് ഖത്തര്‍ യോഗത്തില്‍ പങ്കെടുത്തത്.

city exchange

ഐ എം എസ് ഒയുടെ 30-ാമത് അസംബ്ലിയില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. ഐ എം ഒ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആഗോള സമുദ്ര ദുരന്ത- സുരക്ഷാ സംവിധാനത്തിന് (ജി എം ഡി എസ് എസ്) പിന്തുണ നല്‍കുന്ന അംഗീകൃത ഉപഗ്രഹ സേവനങ്ങളുടെ വിശ്വാസ്യതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയും യോഗം വിലയിരുത്തി. ദീര്‍ഘദൂര കപ്പല്‍ തിരിച്ചറിയല്‍- നിരീക്ഷണ സംവിധാനത്തിന്റെ (എല്‍ ആര്‍ ഐ ടി) പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും യോഗം പരിശോധിച്ചു.

അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും സമുദ്ര വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ വികസനത്തിനായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ആഗോള സമുദ്ര ഗതാഗത മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് അസംബ്ലിയിലെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!