പാട്ടിന്റെ പെരുന്നാളുമായി ചിത്രഗീതം

Web Desk
0 Min Read

ദോഹ: ഖത്തര്‍ മലയാളികളുടെ പെരുന്നാള്‍ ആഘോഷത്തിന് പൊലിവേകി ചിത്രഗീതം സംഗീതനിശ ദോഹയിലെ അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും മാപ്പിളപ്പാട്ടുകളുടെ സുല്‍ത്താന്‍ കണ്ണൂര്‍ ഷരീഫും പിന്നണി ഗായകന്‍ കെ കെ നിഷാദും വയലിനിസ്റ്റ് വേദമിത്രയും മാസ്മരിക പ്രകടനം കൊണ്ട് വേദി കീഴടക്കി.

city exchange

തന്റെ കലാജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ഷരീഫിനെ കെ എസ് ചിത്രയുടെ സാന്നിധ്യത്തില്‍ മലബാര്‍ അടുക്കള ആദരിച്ചു. നാട്ടില്‍ നിന്നെത്തിയ പതിനഞ്ചോളം കലാകാരന്‍മാരുടെ സംഗീത വിരുന്നും മലബാര്‍ അടുക്കളയുടെ ആതിഥ്യ മര്യാദയും നിറഞ്ഞ സദസ്സിനെ നാലര മണിക്കൂര്‍ പിടിച്ചിരുത്തി.

Share This Article
Leave a Comment
error: Content is protected !!